JOMS3.COM
Recomented Articles

Unit of time in malayalam

"കല്പാന്ത കാലത്തോളം കാതരേ നീയെൻ മുന്നിൽ..

എല്ലാ വരികളും ' ക' എന്ന അക്ഷരത്തിൽ തുടങ്ങുന്ന ഗന്ധർവ്വ ഗായകൻ പാടിയ ആ സിനിമാഗാനം കേട്ട അന്നു മുതൽ തുടങ്ങിയതാണ് ഈ സംശയം. എന്താണ് ഈ "കല്പാന്തകാലം.."

കാലത്തെ കുറിച്ചല്ലേ പറയുന്നത് ?

പഴയ "കുത്തൂരിന്റെ വിസ്തൃത മന:പാഠം" മുതൽ കലണ്ടർ, പഞ്ചാംഗം, ഇയർ ബുക്ക്, പി എസ്സി ഗൈഡ് വരെ എല്ലാം മറിച്ച് നോക്കി.....

നമുക്ക് കാലത്തിന്റെ (സമയത്തിന്റെ) ഏറ്റവും താഴെ തട്ടിൽ നിന്നും തുടങ്ങാം.

24
നിമിഷം........ 1 വിനാഴിക
60
വിനാഴിക..... 1 നാഴിക
21/2
നാഴിക...... 1 മണിക്കൂർ
3
മണിക്കൂർ...... 1 യാമം
24
മണിക്കൂർ.... 1 ദിവസം
7
ദിവസം .......... 1 ആഴ്ച
15
ദിവസം......... 1 പക്ഷം
30
ദിവസം ....... 1 മാസം
2
മാസം .......... 1 ഋതു
3
ഋതു ............. 1അയനം
2
അയനം ........ 1 വർഷം

ഇനി ഇങ്ങനെയുളള എത്ര വർഷങ്ങൾ ചേർന്നാലാണ് ഒരു യുഗമുണ്ടാവുക എന്ന് നോക്കാം..

കൃതയുഗം = 17,28,000 വർഷം, ത്രേതായുഗം=12,96,000 വർഷം, ദ്വാപരയോഗം= 8,64,000 വർഷം, കലിയുഗം = 4,32,000 വർഷം.

4
യുഗങ്ങൾ - 1ചതുർയുഗം 71ചതുർയുഗം- 1 മന്വന്തരം 14 മന്വന്തരം - 1കല്പം

ഹാവൂ.. ഇതാണ് ഒരു "കല്പാന്തകാലം".. വർഷങ്ങളാക്കി പറഞ്ഞാൽ....

43,20,000 X 71x 14 = ???

=4,29,40,80,000 (
നാനൂറ്റി ഇരുപത്തൊൻപത് കോടി നാല്പതു ലക്ഷത്തി എൺപതിനായിരം വർഷങ്ങൾ...!!!! )

ഒരു നല്ല അറിവ് പങ്കു വക്കാമെന്നു കരുതി

Please also note that the science is says our Earth have age about 4.5 billion years. =4,29,40,80,000.


******* END OF THE ARTICLE *******
Article Id :6 / 13/01/18 Uploader name: Jomon Vayalil Oonnittan

joms3.com on youtube
Quick links
© Copyright joms3.com